25-ncc-tvla
മാർത്തോമ്മ കോളേജിലെ എൻ സി സി യൂ​ണി​ന്റെ നേതൃത്വത്തിൽ എൻ. സി. സി. ദിനാചരണത്തോടനുബന്ധിച്ച് താലൂക്കാശു​പത്രിയിൽ നടത്തിയ ഉച്ചഭക്ഷണ വിതരണം 15 കേരള ബറ്റാലിയൻ കമാൻഡിംങ് ഓഫീസർ കേണൽ സഞ്ജീവ് ബവേജ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: താലൂക്കാശുപത്രിയിലെ പാവപ്പെട്ട രോഗികൾക്കും കുട്ടിയിരിപ്പുകാർക്കും ഭക്ഷണം നൽകി തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.സി.സി. യൂണിറ്റ് 71 മത് ദേശീയ എൻ.സി.സിദിനാചരണം നടത്തി. 15കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ സഞ്ജീവ് ബവേജ ഉദ്ഘാടനം ചെയ്തു. 1948ൽ ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ എൻ.സി.സി.നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് എൻ.സി.സി രൂ​പീകൃതമാകുന്നത്.അച്ചടക്കവും ഐക്യവും വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന എൻ.സി.സി ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയാണ്. രാജ്യത്തിന്റെ ഐക്യതയും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാൻ യുവാക്കൾ സദാ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി ശുചീകരണം, റാലി, എന്നിവ നടത്തി. എൻ.സി.സി.കെയർ ടേക്കർ ഡോ. റീനമോൾ ജി,സുബൈദാർ മേജർ.ജെ ബി.ചരങ്ങ്,ഹവിൽദാർ വിനോദ്,ചരൺ സിംഗ്, സർജന്റ് അനന്തു, അഭിജിത്ത്, എന്നിവർ പ്രസംഗിച്ചു.