നാരങ്ങാനം: 628-ാംനാരങ്ങാനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി മുഴുവൻ സീറ്റും നേടി വിജയിച്ചു. ഇപ്രാവശ്യം കോൺഗ്രസ് മത്സര രംഗത്തില്ലായിരുന്നു. ബി.ജെ.പി.മത്സരത്തിനുണ്ടായിരുന്നെങ്കിലും നാമമാത്രമായ വോട്ടേ നേടാൻ കഴിഞ്ഞുള്ളു. സി.പി എം.പാനലിൽ മത്സരിച്ച അബ്ദുൾ കലാം ആസാദ്, ജിനി ജോസ്, ബെന്നി ദേവസ്യ, വി.എസ്.സനിൽകുമാർ,മനോജ്.വി.പി., ടി.കെ.വാസുദേവൻ, എം.എൻ.സോമൻ, റോസമ്മരാജൻ, മിനി സോമരാജൻ, അബിദാഭായി, വേണുഗോപാലൻ നായർ ,ശ്യാമാബിജു, എന്നിവരാണ് വിജയിച്ചത്.