തിരുവല്ല : എസ്.എൻ.ഡി.പി യോഗം നെടുമ്പ്രം 1153 ശാഖയിൽ ശ്രീനാരായണ മേഖലാ കലോത്സവം നടന്നു.ചെയർമാൻ കെ.എ.ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം കൺവീനർ സുധാഭായി, ബാലജനയോഗം കോഓർഡിനേറ്റർ വി.ജി.വിശ്വനാഥൻ, എംപ്ലോയിസ് ഫോറം കോ-ഓർഡിനേറ്റർ അനിൽ ചക്രപാണി, യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, -കൺവീനർ രാജേഷ് ശശിധരൻ,വൈസ് ചെയർമാൻ സനോജ് കളത്തുങ്കൽമുറിയിൽ,ജോ.കൺവിനർ ശരത് ഷാജി,സൈബർ സേന ചെയർമാൻ മഹേഷ് പാണ്ടിശേരിൽ,ശാഖാ ഭാരവാഹികളായ അനിൽ ചക്രപാണി,സുധീഷ്.ഡി,സുബിൻ വി.എസ്, ഗോപാലകൃഷ്ണൻ, ശിവദാസൻ ടി.വി, ചന്ദ്രബാബു,ദയാനന്ദൻ,കെ.എം.രവീന്ദ്രൻ,രാജേഷ്,മോഹൻദാസ്, ബാലചന്ദ്രൻ,രാധാമണി ശശി,സുകുമാരൻ ടി.ജി,വിനീഷ് വി.വി.നെടുമ്പ്രം ശാഖായോഗം സെക്രട്ടറി ശിവൻ മടയ്ക്കൽ,നെടുമ്പ്രം ശാഖായോഗം പ്രസിഡന്റ് സജി ടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കല മത്സരങ്ങൾ നടന്നു.