ചിറ്റാർ: സംസ്ഥാന യുവജനക്ഷേമ ബോർഡും ചിറ്റാർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോൽസവം സമാപിച്ചു. നാലു ദിവസം നീണ്ടു നിന്ന മത്സരയിനങ്ങൾക്ക് മികച്ച പങ്കാളിത്തമുണ്ടായി.ശനിയാഴ്ച്ച വൈകിട്ട് എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്
രാജുവട്ടമല,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ സജി, ഷൈലജ, പഞ്ചായത്തംഗങ്ങൾ നിഥിൻ കിഷോർ, അജയൻ വയ്യാറ്റുപുഴ, മറിയാമ്മ വർഗീസ്, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ.ജി മുരളീധരൻ, സെക്രട്ടറി ഡി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 12പേരെ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും എം.എൽ.എ നിർവഹിച്ചു.