പത്തനംതിട്ട: ഡിസംബർ 26 ന് കേരളത്തിൽ ദൃശ്യമാകുന്ന വലയ, ഭാഗിക സൂര്യഗ്രഹണങ്ങളെ ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും പ്രാപ്തരാക്കുന്നതിനുവേണ്ടി ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ജില്ലാചാപ്ടർ സംഘടിപ്പിച്ച ശില്പശാല സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. പി.എൻ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജ്യോതിശാസ്ത്രത്തിന്റെ വികാസ ചരിത്രത്തെക്കുറിച്ച് കെ.ശിവൻ കുട്ടി ക്ലാസ്സെടുത്തു. അദ്ധ്യാപകൻ എം.എസ്. മധു അദ്ധ്യക്ഷത വഹിച്ചു. കെ.ജി. അനിൽകുമാർ, അനഘ അനിൽ ,അജിത്ത്, സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.
കേരളത്തിന്റെ വടക്കൻ ജില്ലകളിലാണ് വലയരൂപത്തിൽ സൂര്യഗ്രഹണം ദൃശ്യമാവുക.

പത്തനംതിട്ട ജില്ലയിൽ ശക്തമായ ഭാഗിക സൂര്യ ഗ്രഹണമായാണ് കാണാൻ കഴിയുക. സൂര്യന്റെ ഏകദേശം 90 ശതമാനം ഭാഗം ചന്ദ്രൻ മറയ്ക്കും.

ഡിസംബർ 26 ന് രാവിലെ 8.06ന് ആരംഭിക്കുന്ന ഗ്രഹണം 9.29 ന് പാരമ്യത്തിലെത്തുകയും 11.11 ന് അവസാനിക്കുകയും ചെയ്യും.

പലതരം ജ്യോതിശാസ്ത്ര പരീക്ഷണങ്ങൾ നടത്തുവാനുള്ള അപൂർവ്വ അവസരമെന്ന നിലയിലാണ് ലോകമെമ്പാടുമുളള ശാസ്ത്രജ്ഞൻമാരും ശാസ്ത്രതല്പരരും സൂര്യ ഗ്രഹണത്തെകാണുന്നത്. സുരക്ഷിതമായ സോളാർ ഫിൽറ്ററുകൾ ഉപയോഗിച്ചുമാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ.

പ്രൊഫ. പി.എൻ. തങ്കച്ചൻ

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി