yesodhara-panikker
അടൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ലൈബ്രറിയിലേക്കുളള പുസ്തകങ്ങൾ എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം വി.എസ്.യശോധരപ്പണിക്കർ പ്രധാന അദ്ധ്യാപിക കെ.മിനിക്ക് കൈമാറുന്നു

അടൂർ: അടൂർ ഗവ. ബോയ്സ് ഹൈസ്കൂളിലേക്ക് എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും ശ്രീനാരായണ സ്റ്റഡിസർക്കിൾ മുൻ സംസ്ഥാന സെക്രട്ടറിയുമായ വി.എസ്.യശോധരപ്പണിക്കർ പുസ്തകങ്ങൾ നൽകി. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ളിയിൽ പ്രധാന അദ്ധ്യാപിക കെ.മിനിക്ക് യശോധരപ്പണിക്കർ പുസ്തകൾ കൈമാറി. ഗാന്ധിജി, ശ്രീനാരായണ ഗുരുദേവൻ, സ്വാമി വിവേകാനന്ദൻ, ആശാൻ, ഉളളൂർ, വളളത്തോൾ എന്നിവരുടെ കൃതികൾ അടങ്ങിയ 37 പുസ്തകങ്ങളാണ് നൽകിയത്. ചടങ്ങിൽ അദ്ധ്യാപകരായ പി.ആർ.ഗിരീഷ്, സുധീഷ് കുമാർ, മഞ്ജുളാദേവി, കെ.എസ്.ശ്രീകല, ഗീതാദേവി,പി.ടി.എ പ്രസിഡന്റ് ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.