കോന്നി : ചെങ്ങറ സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി പാനലിന് ജയം. ജനറൽ മണ്ഡലത്തിൽ പി.ആർ.അനിൽ,ഐ.ബിജു,എസ്.ബിജു,ബിജു ജോഷ്വാ,മിഥുൻ മോഹനൻ,എസ്.സജി,വനിതാ മണ്ഡലത്തിൽ കെ.കെ.അമ്പിളി,എം.പി.സിന്ധു,റീന സാമുവേൽ,നിക്ഷേപക മണ്ഡലത്തിൽ എസ്.സന്തോഷ് കുമാർ എന്നിവരാണ് വിജയിച്ചത്. പട്ടികജാതി മണ്ഡലത്തിൽ എം.കെ.മധുസൂദനൻ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.