കോന്നി : കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി ഗവ.എൽ.പി സ്കൂൾ സന്ദർശിച്ചു. 545 കുട്ടികൾ പഠിയ്ക്കുന്ന സ്കൂളിന്റെ പോരായ്മകൾ നേരിട്ട് മനസിലാക്കുന്നതിനായിരുന്നു സന്ദർശനം.സ്ഥല പരിമിതിയാണ് പ്രധാന പ്രശ്നം.വർഷങ്ങളായി ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ളാസിൽ പ്രവേശനം നേടുന്ന സ്കൂളാണിത്. നൂറ് വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്രോജക്ട് പി.ടി.എ പ്രസിഡന്റ് പേരൂർ സുനിൽ, ഹെഡ്മിസ്ട്രസ് പി.സുജ എന്നിവർ ചേർന്ന് എം.എൽ.എയ്ക്ക് കൈമാറി.