പത്തനംതിട്ട : ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം 30ന് വി.കോട്ടയം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സി.ആർ.പി.എഫ് ഡി.ഐ.ജി പി മാത്യു ജോൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് യോഹന്നാൻ വി. ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. 10ന് മെഡിക്കൽ ക്യാമ്പ് ഡി.ഐ.ജി പി ലിങ്കരാജും കുടുംബസംഗമം ബി.എസ്.എഫ് കമാൻഡന്റ് മാത്യു വർഗീസും വിവിധ മേളകൾ റിട്ട. ഐ.ജി.പി എ.എം മുഹമ്മദും ഉദ്ഘാടനം ചെയ്യും.
ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ആസാം റൈഫിൾസ് എന്നീ അർദ്ധ സൈനിക വിഭാഗത്തിൽ നിന്ന് പിരിഞ്ഞു പോയവർ, വീരമൃത്യുവരിച്ച ജവാന്മാരുടെ വിധവകൾ, ആശ്രീതർ, പെൻഷൻ ലഭിക്കാത്തവർ എന്നിവർ എഴുതി തയാറാക്കിയ പരാതികളുമായി സമ്മേളന നഗറിൽ എത്തേണ്ടതാണ്. ഏഴാം ശമ്പള കമ്മിഷന്റെ അപാകതകൾ സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.എസ്.നായർ വിശദീകരിക്കും. ഫോൺ : 996111742.