പത്തനംതിട്ട: കാർഷിക വികസന ക്ഷേമ വകുപ്പ് ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നത് സ്വാഗതാർഹമാണെന്ന് സി.പി.എെ ജില്ലാ സെക്രട്ടറി എ.പി.ജയൻ അഭിപ്രായപ്പെട്ടു. കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസാേസിയേഷൻ (കെ.എ.ടി.എസ്.എ) ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറ്റയം ഗോപകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രൊമോഷൻ ലഭിച്ച കൃഷി അസിസ്റ്റന്റുമാരെ ആദരിച്ചു. കെ.എ.ടി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഹരീന്ദ്രനാഥ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എൻ.അനിൽകുമാർ, അനീഷ് കുമാർ, എം.എസ്.പ്രവീൺ, ആർ.മനോജ്, എൻ.ജിജി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എസ്.അജീഷ് കുമാർ (പ്രസിഡന്റ്), എ.നിഖിൽ, സുനിൽരാജ് (വൈസ് പ്രസിഡന്റുമാർ), കെ.എസ്. അനീഷ് (സെക്രട്ടറി), ആർ.സന്തോഷ് (ജോ.സെക്രട്ടറി), അജയകുമാർ (ട്രഷറർ).