പത്തനംതിട്ട : കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്റെ 33-ാമത് വാർഷികവും കുടുംബ സംഗമവും നടന്നു. വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എൻ.ജി വിജയൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ജെ ശമുവേൽ പതാക ഉയർത്തി. വി.ജെ തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പത്മകുമാർ അങ്ങാടിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് പി.എൻ വാസുക്കുട്ടൻ നായർ മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ചു.സെക്രട്ടറി പി.കെ ആനന്ദൻകുട്ടി റിപ്പോർട്ടും ട്രഷറർ പി.കെ ഗോപാലകൃഷ്ണക്കുറുപ്പ് കണക്കും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പി.കെ ആനന്ദൻ, മഹിളാ വിംഗ് ജില്ലാ പ്രസിഡന്റ് ലെഫ് കേണൽ വസന്തകുമാരി, ജോ.സെക്രട്ടറി പി.ടി ബാബു എന്നിവർ സംസാരിച്ചു.