അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തിൽ ഒരേക്കറിൽ പച്ചതുരുത്ത് പദ്ധതിക്ക് നാളെ തുടക്കമാകും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മണക്കാല തപോവൻ സ്ക്കൂളിന്റെ ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് പച്ച തുരുത്ത് പദ്ധതി നടപ്പാക്കുന്നത്. നാളെ രാവിലെ 12ന് ഹരിത കേരള മിഷൻ ഉപാദ്ധ്യക്ഷ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ഷൈല റെജി അദ്ധ്യക്ഷത വഹിക്കും.