വായ്പൂര്: വായ്പൂര് സർവീസ് സഹകരണ ബാങ്കിന്റെ 2018-2019 വർഷത്തെ ലാഭ വിഹിത വിതരണം ബാങ്ക് പ്രസിഡന്റ് ഒ.കെ അഹമ്മദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.എച്ച്. ഫസീലാ ബീവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണസമിതി അംഗങ്ങളായ കെ.സതീശ്,എ.ജെ. ജോസഫ്,തോമസ് മാത്യു,ടി.എസ് നന്ദകുമാർ,ഉഷ ശ്രീകുമാർ മിനിമോൾ കെ.എസ്,ബാങ്ക് സെക്രട്ടറി ടി.എം. ഇസ്മയിൽ,രാജാ ശേവതീജൻ നായർ,രാധാകൃഷ്ണ പണിക്കാർ,ബിന്ദു ചന്ദ്രമോഹൻ, വി.കെ. ഉണ്ണികൃഷ്ണ കുറുപ്പ്,സുരേന്ദ്രനാഥ് പത്മവിലാസം,തോമസുകുട്ടി മൈലേട്ടു,കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.അംഗങ്ങൾ ബാങ്കിലെത്തി ലാഭവിഹിതം കൈപ്പറ്റണമെന്ന് പ്രസിഡന്റ് അറിയിച്ചു.