pc-rajan

വല്ലന: ടി.കെ.എം.ആർ.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 'വിദ്യാലയം പ്രതിഭകൾക്കൊപ്പം' എന്ന പദ്ധതിപ്രകാരം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പി.സി.രാജൻ വല്ലനയെ ആദരിച്ചു. പ്രധാനാദ്ധ്യാപിക അജും മുഹമ്മദ്, അദ്ധ്യാപകരായ ജെസി ചെറിയാൻ, കെ.സൗമ്യ, പ്രസാദ് വി.തോമസ്, പി.എസ്. വിജയകുമാർ, കെ.എൻ.രാജീവ്, സ്‌കൂൾ ലീഡർ അനഘ കോമളൻ തുടങ്ങിയവർ പങ്കെടുത്തു. വല്ലനയിലെ കലാ, സംസ്‌കാരിക, കാർഷിക, സാമൂഹിക രംഗത്ത് സജീവമാണ് പി.സി രാജൻ. വല്ലന വിവേകോദയം ഗ്രന്ഥശാലയുടെ പ്രസിഡന്റ് കൂടിയാണ്. നാടക രചയിതാവും ഗയകനുമായ പി.സി.രാജൻ ആകാശവാണി നാടകങ്ങൾ, വയലും വീടും തുടങ്ങിയ പരിപാടികളിൽ കൂടി റേഡിയോ ആസ്വാദകർക്ക് പരിചിതനാണ്. മികച്ച കർഷകനുളള നിരവധി പുരസ്‌കരങ്ങൾ ലഭിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലും ക്ലബുകളിലും ജൈവകൃഷിയെപ്പറ്റി പഠനക്ലാസുകൾക്കൊപ്പം സൗജന്യമായി നാടൻ പച്ചക്കറി വിത്തുകളും അദ്ദേഹം നൽകിവരുന്നു.