പന്തളം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി മങ്ങാരം ഗവ.യു.പി.സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് കവിയത്രി ആനന്ദിരാജ് പന്തളത്തിന്റെ വീട്ടിലെത്തി ആദരിച്ചു.പന്തളം നഗരസഭ കൗൺസിലർ വി.വി.വിജയകുമാർ ആനന്ദിരാജ് പന്തളത്തെ പൊന്നാട അണിയിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ഡി.രജിത,സ്‌കൂൾ മനേജിംഗ് കമ്മിറ്റി അംഗം കെ.എച്ച് ഷിജു ,അദ്ധ്യാപകരായ വിഭു നരായണൻ,പി.കൃഷ്ണൻ നായർ,കെ.ജനി എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികളുമായി കവിയത്രി അനുഭവങ്ങൾ പങ്കുവെച്ചു.