കാരയ്ക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് അറുതി വരുത്താൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ലോക് താന്ത്രിക് മഹിളാ ജനതാ ചെങ്ങന്നൂർ നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. അർഹതയുള്ള കുടുംബങ്ങളെ ഒഴിവാക്കി ഗുണഭോക്തൃ ലിസ്റ്റിൽ അനർഹരെ തിരുകി കയറ്റുന്ന പഞ്ചായത്തുകൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ഡിസംബർ 14ന് ആലപ്പുഴയിൽ നടക്കുന്ന മഹിളാ ജനത ജില്ലാ സമ്മേളനം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. മഹിളാ ജനത ജില്ലാ പ്രസിഡന്റ് പുഷ്പാ ബാബുരാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ചെല്ലമ്മ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി.സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ മുഖ്യ പ്രഭാഷണം നടത്തി.പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ, മഹിളാ ജനത ജില്ലാ സെക്രട്ടറി അമ്പിളി മണിക്കുട്ടൻ, വി.ആർ.വത്സല, തങ്കമണി.സി,വിദ്യാകുമാരി, രമ്യാ മനോജ്,സജിത, ഉമാദേവി എന്നിവർ പ്രസംഗിച്ചു.
മഹിളാ ജനത ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റായി വി.ആർ.വത്സല, സെക്രട്ടറിയായി രമ്യാ മനോജ് എന്നിവരുൾപ്പടെ 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.