തിരുവല്ല: കവിയൂർ മഹാദേവ ക്ഷേത്രത്തിലെ ഹനുമത് ജയന്തി, ഉത്സവങ്ങളുടെ വിളംബരം നടന്നു. പഞ്ചവാദ്യകലാകാരൻ കാഞ്ചി കാമകോടി ആസ്ഥാന വിദ്വാൻ കവിയൂർ സദാശിവൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.ഡി. ദിനേശ് കുമാറിന് വിളംബര പത്രിക കൈമാറി ഉദ്ഘാടനം ചെയ്തു. സബ് ഗ്രൂപ്പ് ഓഫീസർ സി.എസ്. ദാമോദരൻ ഉണ്ണി, വൈസ് പ്രസിഡന്റ് പി.എസ്. റജി. സെക്രട്ടറി ജി.സലീം എന്നിവർ പങ്കെടുത്തു. ഡിസംബർ 20 മുതൽ 26 വരെ ഹനുമത് ജയന്തി ആഘോഷവും ജനുവരി 9 മുതൽ 18 വരെ ഉത്സവവും നടക്കും. ഹനുമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് 26ന് പുഷ്പരഥ ഘോഷയാത്ര നടക്കും.