
പത്തനംതിട്ട .എം.ജി. സർവകലാശാല എം എ ഹിസ്റ്ററി (പ്രൈവറ്റ് ) പരീക്ഷയിൽ പത്തനംതിട്ട പ്രതിഭാ കോളേജിലെ ആർ.രഞ്ജുവിന് രണ്ടാം റാങ്ക് . 2200 ൽ 1563 മാർക്ക് ലഭിച്ചു. ളാക്കൂർ ശോഭാ സദനത്തിൽ സുരേഷിന്റെ ഭാര്യയും കുമ്പഴ പുളിമുക്ക് ഓലിയിൽ എ.പി.രാജപ്പന്റേയും കെ.കെ.രാജമ്മയുടേയും മകളുമാണ്. ളാക്കൂർ ഗവണ്മന്റ് എൽ.പി .സ്‌കൂൾ യുകെ ജി വിദ്യാർത്ഥി കാർത്തിക് എസ് മകനാണ്.
എം.ജി (പ്രൈവറ്റ്) എം.കോം പരീക്ഷയിൽ പ്രതിഭാ കോളജിലെ ഉണ്ണിമായ മൂന്നാം റാങ്ക് നേടിയിരുന്നു.
ഇതോടെ തുടർച്ചയായി അഞ്ച് വർഷം കൊണ്ട് എം.ജി.സർവകലാശാലയുടെ 10 റാങ്കുകൾ പ്രതിഭാ കോളജ് കരസ്ഥമാക്കി.റാങ്ക് ജേതാക്കൾക്ക് ഡിസംബർ 18ന് രാവിലെ 11ന് പ്രതിഭാ കോളജിൽ അവാർഡ് ദാനം നടത്തും .