പത്തനംതിട്ട: പുരോഗമന കലാസാഹിത്യസംഘം പത്തനംതിട്ട ഏരിയാ സമ്മേളനത്തിന് ഓമല്ലൂർ ഐമാലിയിൽ സമാപനമായി. രണ്ടു ദിവസമായി നടന്ന സമ്മേളനത്തിന്റെ സാംസ്‌കാരിക സന്ധ്യ ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പ്രൊഫ. തോമസ് ദാനിയൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് പ്രൊഫ.ടി.കെ. ജി നായർ മുഖ്യപ്രഭാഷണം നടത്തി. ബൊഡുബറോ സംഗീതകാരൻ അഡ്വ. സുരേഷ് സോമയുടെ നാട്ടുപാട്ടു സംഗീതം വേറിട്ട അനുഭവമായി. പ്രതിനിധി സമ്മേളനം വീണാജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. തോമസ് ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി.രാജീവ് സംസാരിച്ചു. ഭാരവാഹികൾ:
പ്രൊഫ.തോമസ് ദാനിയൽ (പ്രസിഡന്റ്), എസ്.ബിജു, രാജശേഖരൻ നായർ ,എസ്. ഭാസുരാദേവി (വൈസ് പ്രസിഡന്റുമാർ) പി.സി.രാജീവ് (സെക്രട്ടറി), രാജേഷ് ഓമല്ലൂർ, ആർ.ഹരീഷ്, ശ്യാം അടകൽ (ജോ. സെക്രട്ടിമാർ), പി.കെ.ദേവാനന്ദ് (ട്രഷറർ).