വായ്പ്പൂര്: പാലയ്ക്കൽ നാഗത്താൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാ മഹോത്സവം 30, ഡിസംബർ 1തീയതികളിൽ നടക്കും. 30ന് വെളുപ്പിന് 4ന് പൂജകൾ,രാവിലെ 8ന് വിശേഷാൽ ദ്രവ്യാഭിഷേകം, ഭാഗവത പാരായണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7.30 മുതൽ അഖിലസർപ്പ പ്രതിഷ്ഠക്കായി സർപ്പബ ബലി.ഡിസംബർ1ന് വെളുപ്പിന് പൂജകൾ, രാവിലെ 9.30ന് തന്ത്രിമുഖ്യൻ കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ
കാവിൽ നൂറുംപാലും,11മുതൽ അദ്ധ്യാത്മീക പ്രഭാഷണം, ഉച്ചയ്ക്ക് 1.30ന് അന്നദാനം, വൈകിട്ട് 6.30ന് വിളക്കുവയ്പ്പ്, ദീപാരാധന, വൈകിട്ട് 8ന് ആലുവ രംഗകല അവതരിപ്പിക്കുന്ന നൃത്ത നാടകം.