ഇളമണ്ണൂർ: എല്ലാ ഉദ്യോഗാർത്ഥികളെയും ഉൾപെടുത്തി 59എൻ.എസ്.എസ് കരയോഗത്തിന്റെ അഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന് തുടക്കമായി. ഇളമണ്ണൂർ കെ.പി.പി.എം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അസി.പ്രാഫ.ഡോ.അർ അഭിലാഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി മന്മദൻ നായർ സ്വാഗതം ആശംസിച്ചു.വനിതാ സമാജം സെക്രട്ടറി സീമ,കരയോഗം ട്രഷറർ ജി.മനോജ്, ജോയിന്റ് സെക്രട്ടറി ജി.രാജീവ്,അഡ്വ.ഡി ഭാനു ദേവൻ,എം.ജി കൃഷ്ണകുമാർ,അഖിൽ വൃന്ദാവനം തുടങ്ങിയവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചയും ഉച്ചക്ക് 3ന് കെ.പി.പി.എം.യു.പി എസ് സ്കൂളിലാണ് സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് നടക്കുക.