പത്തനംതിട്ട : അന്തരിച്ച ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമിയുടെ അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ 10ന് പത്തനംതിട്ട നവമി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.സി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കമ്മിറ്രി അംഗം ആർ.എം ഭട്ടതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സെക്രട്ടറി ജോർജ് വർഗീസ്, കെ.എസ് ശിവകുമാർ, പി.ജി പ്രസന്നകുമാർ, തോമസ് ജോസഫ്, ടി.എം സുനിൽ കുമാർ, കലാനിലയം രാമചന്ദ്രൻ നായർ, പ്രൊഫ. ബാബു ചാക്കോ, സജി നെല്ലുവേലിൽ, എൻ. സോമരാജൻ, പെരിങ്ങര രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.