പത്തനംതിട്ട: ചേർത്തല വിവേകാനന്ദ വിശ്വദർശനത്തിന്റെ മാദ്ധ്യമ പുരസ്‌കാരം മംഗളം സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സജിത്ത് പരമേശ്വരന് ലഭിച്ചു. ഹാരിസൺ മലയാളം കമ്പനിയുടെ ഭൂമി ഇടപാട് സംബന്ധിച്ച വാർത്തകൾക്കാണ് 25001 രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം . ഡിസംബർ 18ന് തിരുവനന്തപുരം പ്രസ്ക്ളബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. അറന്മുള പൂവത്തൂർ വയക്കര വീട്ടിൽ പരേതരായ കെ.ആർ.പരമേശ്വരൻ നായരുടെയും വി.കെ.ഗൗരിക്കുട്ടിയമ്മയുടെയും മകനാണ്. കോട്ടയം കിടങ്ങൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ് അദ്ധ്യാപിക ചെങ്ങന്നൂർ ആലാ ശ്രീനിലയത്തിൽ ശ്രീലതയാണ് ഭാര്യ. പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിംഗ് കോളജ് വിദ്യാർത്ഥിനി ഗംഗ മകളാണ്.