27-pramadom-netaji

പ​ത്ത​നം​തിട്ട:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ നേതൃത്വപാഠവും മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യപ്രവർത്തക ഡോ. എം. എസ്.സുനിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിൻഡോ ക്ലബുകളുടെ സംസ്ഥാനതല ഉദ്ഘാടനം അമേരിക്കൻ ഹൂസ്റ്റൺ കൗണ്ടിയുടെ ഭരണാധികാരയായ കെ. പി. ജോർജ് നിർവഹിച്ചു. ഡോ. എം. എസ്. സുനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ. പി. റ്റി. എ. പ്രസിഡന്റ് ശ്രീനിവാസൻ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി രാജേഷ് അക്ലേത്ത്, ഹെഡ്മാസ്റ്റർ കെ. ജയകുമാർ, ഡോ. ജോസ് ഡി. കൈപ്പള്ളിൽ, ഡോ. അരുണാദേവി, റോജി തോമസ്, കെ. പി.ജയലാലൽ, അജി ഡാനിയേൽ, പി. ഗീത, ഹരിത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.