20.9 കി.മി റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ

തിരുവല്ല: നിയോജകമണ്ഡലത്തിന്റെ കിഴക്കൻ മേഖലയിലെ റോഡുകളുടെ വികസനത്തിന് 22.182 കോടിയുടെ ഭരണാനുമതി ലഭിച്ച് ടെണ്ടർ ചെയ്ത് കരാർ ഉറപ്പിച്ചു.നെടുങ്ങാടപ്പള്ളി -ചെങ്ങരൂർ ചിറ റോഡ് (5.4 കി.മി),പുളിന്താനം -അമ്പലംപടി -കുന്നന്താനം റോഡ് (2 കി.മി), മാന്താനം -കുന്നന്താനം റോഡ് ( 1.9 കി. മി) കുന്നന്താനം -കണിയാംപാറ റോഡ് (3.8 കി.മി), ഞാലിക്കണ്ടം- മടുക്കോലി റോഡ് (7.8 കി.മി) എന്നിങ്ങനെ ആകെ 20.9 കി. മി റോഡാണ് ആധുനിക രീതിയിൽ പുതുക്കി നിർമ്മിക്കുന്നത്. 2017 -18വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.നിർദ്ദിഷ്ട റോഡുകളിലെ വീതി കുറഞ്ഞ സ്ഥലങ്ങൾ ജി.എസ്.ബി, ഡബ്ല്യൂ.എം.എം എന്നിവ ഉപയോഗിച്ച് ഉയർത്തി 5.7മി.ക്യാരേജ് വേ വീതിയിൽ ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തി ഉപരിതലം പുതുക്കുന്നതാണ്.

നെടുങ്ങാടപ്പള്ളി - മല്ലപ്പള്ളി റോഡ് നിർമ്മാണോദ്ഘാടനം 30ന്


തിരുവല്ല:ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നെടുങ്ങാടപ്പള്ളി - കവിയൂർ- മല്ലപ്പള്ളി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം 30ന് രാവിലെ 11ന് മുക്കൂർ ജംഗ്ഷനിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും.മാത്യു.ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മല്ലപ്പള്ളി,കുന്നന്താനം,കവിയൂർ,കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്നതാണ് നെടുങ്ങാടപ്പള്ളി - കവിയൂർ- മല്ലപ്പള്ളി റോഡ്.

നിലവിൽ ബലക്ഷയമുള്ള 7 കലുങ്കുകൾ പുതുതായി നിർമ്മിച്ചും രണ്ട് കലുങ്കുകൾക്ക് വീതി കൂട്ടിയും സംരക്ഷണ ഭിത്തി, ഓടകൾ, ട്രാഫിക് സംരക്ഷണത്തിന് കരുതൽ നൽകുന്ന സൂചനാ ബോർഡുകൾ എന്നിവയോടൊപ്പം പ്രധാന ജംഗ്ഷനുകളുടെ നവീകരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മാത്യു ടി തോമസ്

(എം.എൽ.എ

ആധുനീക രീതിയിൽ നി‌ർമ്മിക്കുന്ന റോഡുകൾ

-നെടുങ്ങാടപ്പള്ളി - ചെങ്ങരൂർ ചിറ റോഡ് (5.4 കി.മി)

-പുളിന്താനം - അമ്പലംപടി - കുന്നന്താനം റോഡ് (2 കി.മി),

- മാന്താനം - കുന്നന്താനം റോഡ് ( 1.9 കി. മി)

-കുന്നന്താനം - കണിയാംപാറ റോഡ് (3.8 കി.മി)

-ഞാലിക്കണ്ടം- മടുക്കോലി റോഡ് (7.8 കി.മി)