ചിറ്റാർ :​കേരള ശാസ്ത്രസാഹിത്യ പരിഷത്ത് റാന്നി മേഖലയുടെ ആഭിമുഖ്യത്തിൽ കട്ടച്ചിറ ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ശാസ്ത്രജാലകം പരിപാടി നടത്തി. മേഖലാ പ്രസിഡന്റ് റ്റി.ജെ ബാബുരാജു ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ സി.കെ.ആത്മാറാമിന്റെ അദ്ധ്യക്ഷതയിൽ പ്രേംജിത്ത് ലാൽ,​ ബിന്ദു ഏബ്രഹാം അനീഷ്.കെ ജെഫിൻ റോബിച്ചൻ ലിജോ ദാനിയൽ എന്നിവർ നേതൃത്വം നൽകി.