തിരുവല്ല: കല്ലുങ്കൽ കാർഷിക ഗവേഷണകേന്ദ്രത്തിൽ താത്കാലിക തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചവർക്ക് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയ്ക്കുള്ള അറിയിപ്പ് രജിസ്‌ട്രേഡ് തപാലിൽ അയച്ചു. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് പരീക്ഷ. അറിയിപ്പ് കിട്ടാത്തവർ 28-ന് മുമ്പായി കേന്ദ്രത്തിൽ നേരിട്ടെത്തി കൈപ്പറ്റണം.