തിരുവല്ല: തിരുവല്ല താലൂക്കുതല പരാതി പരിഹാര അദാലത്ത് 28ന് രാവിലെ 9.30 മുതൽ സത്രം കോംപ്ലക്‌സിൽ നടത്തും. വെള്ളപ്പൊക്ക ദുരിതാശ്വാസം, റീസർവേ അപാകതകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം എന്നിവയൊഴികെയുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ നേരിട്ട് നൽകാം.