അടൂർ: രണ്ടാമത് ശിവഗിരി തീർത്ഥാടന പദയാത്ര എസ്. എൻ.ഡി. പി യൂണിയൻ ആസ്ഥാനമായ ടി.കെ മാധവ സൗധത്തിൽ നിന്ന് പുറപ്പെടും. ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് യൂണിയനിലെ ശാഖായോഗം സെക്രട്ടറിമാർ, പ്രസിഡന്റുമാർ, ശാഖാതല പോഷക സംഘടന ഭാരവാഹികൾ, തീർത്ഥാടന കോ- ഓർഡിനേറ്റർമാർ, കഴിഞ്ഞ പദയാത്രയിൽ പങ്കെടുത്ത പദയാത്രികർ എന്നിവരുടെ സംയുക്ത യോഗം ഡിസംബർ ഒന്നിന് രാവിലെ 10.30 ന് യൂണിയൻ ഒാഡിറ്റോറിയത്തിൽ ചേരും. എല്ലാ പ്രവർത്തകരും എത്തിച്ചേരണമെന്ന് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അറിയിച്ചു.