പേഴുംപാറ: എസ്.എൻ.ഡി.പി യോഗം പേഴുംപാറ 2072-ാം ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുഗീതാ ജ്ഞാനയജ്ഞവും പ്രതിഷ്ഠാവാർഷികവും ഇന്ന് മുതൽ 30വരെ ഗുരുക്ഷേത്രത്തിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് മണിയാർ ഗുരുകൃപാ ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷായാത്ര ഗുരുക്ഷേത്രത്തിൽ സമാപിക്കും. വൈകിട്ട് ആറിന് വാസുദേവൻ തന്ത്രി വിഗ്രഹപ്രതിഷ്ഠ നടത്തും. 7.30ന് എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ കൺവീനർ കെ.പത്മകുമാർ ഗുരുഗീതാ ജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.കെ അജയകുമാർ അദ്ധ്യക്ഷത വഹിക്കും. കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എ.വി.ആനന്ദൻ, സെക്രട്ടറി സജീവ് ശ്രീശബരി, ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് മധുസൂദനൻ തുടങ്ങിയവർ സംസാരിക്കും. രണ്ടാം ദിവസം രാവിലെ 11ന് ധന്വന്തരി ഹോമം, മൂന്നാം ദിവസം രാവിലെ 10.30ന് മഹാമൃത്യുഞ്ജയഹോമം, നാലാം ദിവസം രാവിലെ 10.30ന് നവഗ്രഹ പൂജ, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് പ്രസാദം ഉൗട്ട്. പ്രതിഷ്ഠാ വാർഷികമായ ഡിസംബർ ഒന്നിന് രാവിലെ ആറിന് ഗണപതി ഹോമം, നവകം, പാരായണം, കലശാഭിഷേകം, ദീപാരാധന, ഭജന എന്നിവയുണ്ടാകും.