കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്. എൻ.വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്. എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 2 ന് ട്രാഫിക് ബോധവത്കരണ സെമിനാർ നടക്കും. സ്കൂൾ മാനേജർ കെ. ഉദയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്ദ് ഉദ്ഘാടനം ചെയ്യും. അടൂർ ജോയിന്റ് ആർ.ടി.ഒ ശ്യാം ക്ലാസെടുക്കും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ സ്വാഗതം പറയും. ശാഖാ പ്രസിഡന്റ് വി.ആർ. ജിതേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് കെ.കെ. അശോക് കുമാർ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം.എൻ. പ്രകാശ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ രമാദേവി, സ്കൂൾ ഹെഡ്മിസ്ട്രസ് ദയാരാജ്, സ്റ്റാഫ് സെക്രട്ടറി ബെൻസി ജോൺ തുടങ്ങിയവർ സംസാരിക്കും.