തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ജൈവവൈവിദ്ധ്യ ശില്പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതിയംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ലാലിക്കുട്ടി.പി മുഖ്യപ്രഭാഷണം നടത്തി. വിജയശ്രീ.കെ, കലേഷ്.എസ്, ജിതിൻലാൽ എസ്. എന്നിവർ പ്രസംഗിച്ചു. ജൈവ വൈവിദ്ധ്യ ഉദ്യാനം നിർമ്മാണവും പഠനവും എന്ന വിഷയത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് എസ്. വള്ളിക്കോട് ക്ലാസ്സ് നയിച്ചു. ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്റെ പഠന സാദ്ധ്യതകളെക്കുറിച്ച് ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ ഗ്ലീൻസി മാത്യു, ജിതേഷ് എന്നിവർ ശില്പശാല നടത്തി.