27-bharatheeya-hindu

വെച്ചൂച്ചിറ: ഭാരതീയ ഹിന്ദുആചാര്യസഭ വെച്ചൂച്ചിറ യൂണിറ്റിന്റെ ഉദ്ഘാടനം വിശ്വകർമ്മ ആർട്ടിസാൻസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ആർ. സന്തോഷ് ആചാരി നിർവഹിച്ചു. ആർ. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേ‌ർന്ന യോഗത്തിൽ ചിന്മയ യൂണിവേഴ്സിറ്റി അംബാസിഡർ ഡോ. ജി. എസ്. വേണു തൃപ്പൂണിത്തുറ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ഹരിപ്രസാദ് വെച്ചൂച്ചിറ, ഹരിനാരായണൻ പത്തനംതിട്ട, കണ്ണൻ കുന്നം, ശിവദാസ് കോന്നി തുടങ്ങിയവർ സംസാരിച്ചു. വെച്ചൂച്ചിറ യൂണിറ്റിന്റെ ഭാരവാഹികളായി എം. ആർ. സന്തോഷ് ആചാരി (പ്രസിഡന്റ്), ശശി പതാലിൽ (വർക്കിംഗ് പ്രസിഡന്റ്), ശ്രീജേഷ് താന്നിമൂട്ടിൽ, അഭിലാഷ് ഓലിക്കൽ (വൈസ് പ്രസിഡന്റുമാർ), വിഷ്ണു ആർ. നായർ (ജനറൽ സെക്രട്ടറി), രാജീവ്, നിധീഷ് (ജോയിന്റ് സെക്രട്ടറിമാർ), ജയകൃഷ്ണൻ മണിമന്ദിരം (ട്രഷറർ), ആർ. പ്രസാദ് തയ്യിൽ (കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.