27-sob-cj-sajan
സി. ജെ. സാജൻ

പത്തനംതിട്ട: നോവലിസ്റ്രും അദ്ധ്യാപകനുമായിരുന്ന പത്തനംതിട്ട ചരിവുപുരയിടത്തിൽ (കോളോത്തുമണ്ണിൽ)സി.ജെ. സാജൻ (പാപ്പൻ​സാർ​ - 77) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പത്തനംതിട്ട സെന്റ്പീറ്റേഴ്‌സ് കത്തോലിക്കാപള്ളിയിൽ. വിവിധ സാഹിത്യ ശാഖകളിലായി ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്ഥാന ,​ ദേശീയ അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം,​ സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപദേശക കമ്മിറ്റി അംഗം , കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേരള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: കുമ്പഴ വടക്ക് കടക്കമണ്ണിൽ കുടുംബാംഗം അക്കാമ്മ എബ്രഹാം (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. ബിന്ദു സാജൻ, ബിമൽ റേ.