മല്ലപ്പള്ളി: കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊറ്റനാട് പഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് നടത്തിയ കർഷക കൂട്ടായ്മയും വായ്പാമേളയും പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ.സജി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗം തോമസ് പി.കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. മനോജ്, കൃഷി ആഫീസർ സാജു പി. കുര്യാക്കോസ്, ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് രാധാശ്രീ. എസ് എന്നിവർ പ്രസംഗിച്ചു.