അടൂർ : കെ.പി റോഡിൽ അടൂർ തെങ്ങുംതാര ജംഗ്ഷനു സമീപം ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവർ തെങ്കാശി സ്വദേശി സുതനെ (35) യാണ് അടൂർ പൊലീസ് അറസ്റ്റു ചെയ്തത്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 17ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരൻ വെൺമണി പുന്തല കിഴക്ക് ചരുവിൽ വീട്ടിൽ ഷൈബു (32) ഓടിച്ചിരുന്ന സ്കൂട്ടറിൽ കായംകുളത്തു നിന്ന് അടൂരിലേക്കു വരികയായിരുന്ന ലോറി ഇടിച്ചിട്ട് നിറുത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ഷൈബുവിനെ അടൂർ ഗവ: ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ സി.സി ടിവി ക്യാമറ പൊലീസ് പരിശോധിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ലോറി ഡ്രൈവർ അറസ്റ്റിലായത്.