പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തുന്ന മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങളെപ്പറ്റി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ 10.30 ന് നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി പമ്പയിലെ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.