ശബരിമല: മണ്ഡല - മകരവിളക്ക് ഉത്സവത്തിന് നട തുറന്നതിന് ശേഷം ഇതുവരെ 1400ലേറെ പേർ കാനനപാത വഴി സന്നിധാനത്തെത്തി. നട തുറക്കുന്നതിന് മുൻപ് കാനനപാത ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദേവസ്വംബോർഡും ചേർന്ന് വൃത്തിയാക്കിയിരുന്നു. നട തുറന്നദിവസം 145 സ്വാമിമാരാണ് കാനനപാതയിലൂടെ സന്നിധാനത്തെത്തിയത്. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമാണ് കാനനപാതയിലൂടെയുള്ള സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ആനതാരകളുള്ളതിനാൽ രാത്രികാലങ്ങളിലെ സഞ്ചാരം അപകടകരമാണ്. പരിശോധനയ്ക്കായി ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കാനനപാതവഴി വരുന്നവർ ഉരക്കുഴിയിൽ മുങ്ങിക്കുളിച്ചാണ് ഭഗവത്ദർശനം നടത്തുന്നത്.