പത്തനംതിട്ട. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 29ന് പന്തളം ശിവരഞ്ജിനി ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന്
ട്രേഡ് ഫെയർ ഉദ്ഘാടനം പന്തളം സി.എെ ഇ.ഡി. ബിജു നിർവഹിക്കും. ഫോട്ടോ പ്രദർശനം മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ. സതി ഉദ്ഘാടനം ചെയ്യും.
10 ന് പൊതു സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേയ്സ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് മുരളി ബ്ലെയ്സ് അദ്ധ്യക്ഷത വഹിക്കും. അനിൽ ഏവൺ, മോനച്ചൻ തണ്ണിത്തോട് , റോബിൻ എൻവീസ്, ബി.ആർ.സുദർശനൻ,

ആർ. അജയകുമാർ, ഹരിഭാവന, ജോബി അലക്സാണ്ടർ, ആർ.കെ. ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേയ്സ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് മുരളീ ബ്ലെയ്സ് , പ്രദീപ് ഐശ്വര്യ, സി.ടി.ജിനോജ്, രാജേന്ദ്രൻ മംഗലത്ത്, വിജു ജോർജ് എന്നിവർ പങ്കെടുത്തു.