ശബരിമല: ഒരു കാലുമായാണ് വിഷ്ണുദാസിന്റെ മലകയറ്റം. ഒരു മണ്ഡലകാലത്ത് പതിനെട്ടുതവണയാണ് അദ്ദേഹം ദർശനത്തിനെത്തുന്നത്.

വാഹന അപകടത്തിലാണ് തിരുവനന്തപുരം സ്വദേശിയായ വിഷ്ണുദാസ് സ്വാമിയുടെ കാൽ നഷ്ടമായത്. പതിനാറ് വർ ഷമായി ഗുരുവായൂർ കിഴക്കേനട യിൽ ജ്യോതിഷിയായി ജോലി ചെയ്യുന്നു. . ഗുരു വായൂരിൽ നിന്ന് കാൽനടയായി ഊന്നുവടിയുടെ സഹായത്തോടെയാണ് ശബരിമലയിലെത്തുന്നത്. ദർശനത്തിന് ശേഷം തിരികെ പമ്പയിലെത്തി അടുത്ത ദിവസം വീണ്ടും നീലിമല അപ്പാച്ചിമേട് മല കയറി സന്നിധാനത്ത് എത്തി ദർശനം നടത്തും ഇതേരീതിയിൽ 18 തവണയാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് സ്വാമീ ദർശ നം നടത്തുന്നത്.1993ലാണ് കൊ ല്ലം പാരിപ്പള്ളിയിൽ വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അ പകടത്തിൽ ബൈക്ക് യാത്രക്കാരനായ വിഷ്ണുദാസിന് ഇടതു കാല് നഷ്ടപ്പെട്ടത്. അവിവാഹിതനാണ്.