കോഴഞ്ചേരി: സമ്പൂർണ്ണ കളഭാഭിഷേകത്തോടെ അവതാര ചാർത്തിനും പന്ത്രണ്ട് കളഭത്തിനും ആറന്മുളയിൽ ഇന്ന് സമാപനമാകും. വൈകിട്ട് പാർത്ഥ സാരഥി രൂപം കളഭത്തിൽ ചാർത്തി ദീപാരാധനയും തുടർന്ന് ദർശനവും നടക്കും. മൽസ്യ രൂപം കളഭത്തിൽ ചാർത്തിയാണ് ഏറ്റവും പ്രധാന ആട്ട വിശേഷമായ വൃക്ചികം ഒന്നിന് തുടക്കമായത്. തുടർന്നുള്ള ദിവസങ്ങളിൽ കൂർമ്മം വരാഹം ,നരസിംഹം,വാമനൻ ,പരശുരാമൻ ,ശ്രീരാമൻ ,ബലരാമൻ, ശ്രീകൃഷ്ണൻ, മഹാവിഷ്ണുവിന്റെ കൽക്കി ഒഴികെയുള്ള അവതാരങ്ങളും മോഹിനി രൂപവും ചാർത്തി. നവീകരിച്ച ഗജാമണ്ഡപത്തിന്റെ ഉത്ഘാടനം ഇതിനോടനുബന്ധിച്ചു വൈകിട്ട് 6.30 ന് നടക്കും.ദേവസം ബോർഡ് പ്രസിഡന്റ് എൻ.വാസു,മുൻ പ്രസിഡന്റ് എ.പദ്മകുമാർ, അംഗങ്ങളായ കെ.എസ്.രവി,എൻ.വിജയകുമാർ
എന്നിവർ പങ്കെടുക്കും.