തിരുവല്ല: സംസ്ഥാനത്തെ പുരാതനമായ ലീസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉമ്മൻ തലവടി മെമ്മോറിയൽ ഇൻറർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിന് തിരുവല്ല മാർത്തോമാ കോളേജിൽ തുടക്കമായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഐസി കെ.ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ് ട്രഷറർ അനീഷ് എസ് അദ്ധ്യക്ഷനായിരുന്നു. ടൂർണമെൻറ് കൺവീനർ ജോബി എബ്രഹാം, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് പ്രൊഫ. കുര്യൻ ജോൺ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി സാജൻ വർഗീസ്, ക്ലബ് സെക്രട്ടറി ജേക്കബ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ടൂർണമെൻറ് ഡിസംബർ രണ്ടിന് സമാപിക്കും.