പത്തനംതിട്ട: രാത്രിയിൽ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ പ്രവർത്തിച്ച സ്ക്വാഡിലുള്ള നഗരസഭാ കൗൺസിലർ സജി കെ.സൈമണെ എസ്.എെ ചീത്തവിളിച്ച സംഭവത്തിൽ നഗരസഭ കൗൺസിലർമാരുടെ യോഗം പ്രതിഷേധിച്ചു.

രാത്രി മാലിന്യം തളളുന്നവരെ പിടികൂടാൻ ചെയർപേഴ്സൺ അടക്കമുളള കൗൺസിലർമാർക്കൊപ്പം പ്രവർത്തിച്ച ശേഷം രാത്രിയിൽ വീട്ടിലേക്കു മടങ്ങുമ്പോൾ സജി. കെ. സൈമണെ എസ്.എെ തടഞ്ഞു നിർത്തി അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. മേലെവട്ടിപ്രം ഗവ.എൽ.പി.എസിന് മുൻവശത്ത് വച്ചായിരുന്നു സംഭവം. അന്വേഷണം ആരംഭിച്ചെന്ന് പത്തനംതിട്ട സി.എെ പറഞ്ഞു. പ്രതിഷേധയോഗം ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.സഗീർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ജാസിംകുട്ടി, സിന്ധു അനിൽ, രജനി പ്രദീപ്, പി.കെ.ജേക്കബ്, റോഷൻ നായർ, പി.കെ അനീഷ്, സജിനി മോഹൻ, അൻസർ മുഹമ്മദ് എന്നിവർ സംസാരിച്ചു.