അടൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 110 കോടി രൂപാ ചെലവിൽ നിർമ്മിക്കുന്ന ആനയടി - കൂടൽ റോഡിന്റെ നിർമ്മാണോദ്ഘാടനം 29 ന് വൈകിട്ട് 4ന് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും.ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. പഴകുളത്ത് നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ആർ. രാജേഷ്, കെ. യു.ജനീഷ് കുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി തുടങ്ങിയവർ പങ്കെടുക്കും. 35 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റോഡ് കുന്നത്തൂർ, മാവേലിക്കര , അടൂർ, കോന്നി എന്നീ നിയമസഭാ മണ്ഡലങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്. 10 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 6 കിലോമീറ്റർ ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. അന്ന് 6 മീറ്റർ വീതിയിൽ നിർമ്മിച്ച റോഡിന്റെ ഇരുഭാഗവും അരമീറ്റർ വീതിയിൽ പൂട്ടുകട്ട ഉപയോഗിച്ച് വീതികൂട്ടും.