വടശേരിക്കര : വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ഷാജി മാനാപ്പളളിയെ തിരഞ്ഞെടുത്തു . സി.പി.എം സ്വതന്ത്രൻ തോമസുകുട്ടി നല്ലാനിക്കുന്നിലിനെയാണ് പരാജയപ്പെടുത്തിയത്. ഷാജിക്ക് 8 വോട്ടും തോമസുകുട്ടിക്ക് 5 വോട്ടും ലഭിച്ചു. ബി.ജെ.പി.യുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. മണിയാർ രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഷാജിമാനാപ്പള്ളിയെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ഡിസി.സി വൈസ് പ്രസിഡന്റ് അഡ്വ എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫ്രഡി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ലിജു ജോർജ്,ആന്റണി രാജു, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.