പന്തളം: അവശനിലയിൽതിരിഞ്ഞുനോക്കാനാളില്ലാതെ കഴിഞ്ഞ മൂകനും ബധിരനുമായ വൃദ്ധനെ ഇലവുംതിട്ട ജനമൈത്രി പൊലീസ് കോഴഞ്ചേരി ഗവ. ആശുപത്രിയിലെത്തിച്ചു. മെഴുവേലി പത്തിശേരി മുതിരക്കാല പടിഞ്ഞാറ്റതിൽ വീട്ടിൽ പ്രകാശാണ് (62) ബന്ധുക്കളുടെ സംരക്ഷണം ലഭിക്കാതെ കഴിഞ്ഞത്. ഓട്ടോറിക്ഷ തൊഴിലാളിയായ അയൽവാസി രാജീവ്, ശങ്കർ എന്നിവരുടെ സഹായത്തോടെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ എസ് സജു എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.