പന്തളം:നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ സമരം ഫലം കണ്ടു. പി.എം.എ.വൈ 5ാം ഡി.പി.ആർ ഭവന നിർമ്മാണ ഗുണഭോക്താക്കൾക്ക് എഗ്രിമെന്റു ചെയ്ത് ഒരു വർഷമായിട്ടും ഫണ്ടുനൽകാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർമാർ നവംബർ.22 ന് മുനിസിപ്പൽ കവാടത്തിൽ ധർണ നടത്തിയിരുന്നു. ഇതിനെ തുടർന്ന് പന്തളം കാനറാ ബാങ്ക് വായ്പ അനുവദിക്കുകയായിരുന്നു .വായ്പാ തുക ലഭിക്കുന്നതിന് അടിയന്തര നടപടി നഗരസഭസ്വീകരിക്കണമെന്നും എത്തിയിട്ടൂള്ള കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം ആവശ്യപ്പെട്ടു. പാർട്ടി ലിഡർ എൻ.ജി .സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു സെക്രട്ടറികെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു: കൗൺസിലർമാരായ എ.നൗഷാദ് റാവുത്തർ, അഡ്വ.കെ,എസ്.ശിവകുമാർ,പന്തളം മഹേഷ്, ജി .അനിൽകുമാർ, എം .ജി രമണൻ ആ നി ജോൺ തുണ്ടിൽ മഞ്ജുവിശ്വനാഥ്, സുനിതാവേണു എന്നിവർ പ്രസംഗിച്ചു