പത്തനംതിട്ട- കേരളത്തിന്റെ ജീവിതക്രമത്തിൽ നിന്ന് ഒരു ഘട്ടത്തിൽ മാറിപ്പോയ കൃഷിയെ തിരിച്ചുകൊണ്ടു വരാൻ ഇപ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കുന്നന്താനത്തിനെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഹരിത സമൃദ്ധി വാർഡായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം കുന്നന്താനത്തിനെ ജില്ലയിലെ ആദ്യ സമ്പൂർണ്ണ തരിശുരഹിത ഗ്രാമപഞ്ചായത്തായും മന്ത്രി പ്രഖ്യാപിച്ചു.

മാത്യു ടി.തോമസ് എം എൽ എ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള പുരസ്‌ക്കാരം സമർപ്പിക്കുകയും ചെയ്തു. കുന്നന്താനം കൃഷി ഓഫീസർ പ്രീജാ പ്രേം റിപ്പോർട്ട് അവതരിപ്പിച്ചു. ം ജില്ലാ പഞ്ചായത്ത് അംഗം എസ്.വി സുബിൻ ഡോക്യുമെന്ററി സി.ഡി പ്രകാശനം ചെയ്തു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിനി കെ. പിള്ള, പത്തനംതിട്ട ഡി.ഡി.പി:എസ്.സൈമ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല പണിക്കർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ്, കുടുംബശ്രീ മിഷൻ പ്രൊജക്ട് ഡയറക്ടർ വിധു.കെ, മല്ലപ്പള്ളി കൃഷി അസി.ഡയറക്ടർ സിബി ടി നീണ്ടിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.