പത്തനംതിട്ട: ഡി.വൈ.എഫ്‌.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ദിവസവും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന 'ഹൃദയപൂർവം' പദ്ധതി മൂന്നാം വർഷത്തിലേക്ക് കടന്നു. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി ഇതുവരെ പത്ത് ലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. രണ്ടാം വാർഷിക ദിനത്തിൽ മുടിയൂർക്കോണം മേഖല കമ്മിറ്റിയാണ് ഭക്ഷണം വിതരണം ചെയ്തത്.പായസ വിതരണവും നടത്തി.
രണ്ടാം വാർഷിക ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി സതീഷ്‌കുമാർ സ്വാഗതം പറഞ്ഞു. ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ്, ആർഎംഒ ഡോ. ആശിഷ് മോഹൻകുമാർ, ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് എം വി സൻജു, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ ശ്യാമ, അഡ്വ. ആർ മനു, ഹൃദയപൂർവം ചെയർമാൻ ബി നിസാം, ആർ ഹരീഷ് എന്നിവർ പങ്കെടുത്തു.