ശബരിമല : ദർശനത്തിനായി യുവതി പമ്പയിൽ നിന്ന് എത്തുന്നെന്ന അഭ്യൂഹത്തെ തുടർന്ന് സന്നിധാനത്ത് സംഘർഷാവസ്ഥ. പൊലീസ് ജാഗരൂകരായപ്പോൾ യുവതിയെ തടയാനൊരുങ്ങി കർമ്മസമിതി പ്രവർത്തകരും അണിനിരന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് യുവതിയെത്തുന്നെന്ന വാർത്ത പരന്നത്. ദർശനത്തിനെത്തിനായി പമ്പയിൽ നിന്ന് പുറപ്പെട്ട പത്തംഗ സംഘത്തിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരു യുവതി മരക്കൂട്ടം കടന്നതായി പൊലീസിനാണ് വിവരം ലഭിച്ചത്. ഇതോടെ സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം വലിയ നടപ്പന്തലിന്റെ തുടക്ക ഭാഗത്ത് നിലയുറപ്പിച്ചു. . അര മണിക്കൂറിനൊടുവിൽ മല ചവിട്ടിയെത്തിയ സ്ത്രീക്ക് 52 വയസുണ്ടെന്ന് വ്യക്തമായതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. .